Connect with us

National

പ്രണയദിനത്തിൽ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി

കാമുകിയെ വെടിവെച്ച് കൊന്ന ശേഷം കാമുകൻ ജീവനൊടുക്കിയതെന്ന് സംശയം

Published

|

Last Updated

നോയിഡ | നോയിഡയിലെ സെക്ടർ 107-ൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെയും യുവതിയെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വാലന്റൈൻസ് ദിനത്തിലാണ് ദാദ്രി റോഡിലെ പില്ലർ നമ്പർ 84-ന് സമീപം സംശയകരമായ രീതിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡൽഹി ത്രിലോക്പുരി സ്വദേശിയായ സുമിത് (32), നോയിഡ സലാർപുർ സ്വദേശിനിയായ രേഖ (26) എന്നിവരാണ് മരിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. കാർ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സുമിത്തിന്റെ കയ്യിൽ നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. രേഖയെ വെടിവെച്ച ശേഷം സുമിത് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

15 വർഷമായി പ്രണയത്തിലായിരുന്നു ഇവർ എന്നാണ് വിവരം. ഇതിനിടെ രേഖയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത് പ്രകോപിപ്പിച്ചതായി സുമിത്തിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

---- facebook comment plugin here -----

Latest