Connect with us

National

ബംഗ്ലാദേശ്: താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി എൻ പി) ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, പാർട്ടി തലവൻ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനൊരുങ്ങുന്നു. അയൽരാജ്യവുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബി എൻ പി. നേതൃത്വത്തിന്റെ ഈ നീക്കം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ താരിഖ് റഹ്മാന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം ഉയർത്തിപ്പിടിക്കുമെന്നും മേഖലയിലെ സമാധാനത്തിനും പുരോഗതിക്കുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ദക്ഷിണേഷ്യയിലെ മറ്റ് ഭരണത്തലവന്മാരെയും ചടങ്ങിലേക്ക് ക്ഷണിക്കാൻ ബി എൻ പി ആലോചിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി ഉടൻ പ്രഖ്യാപിക്കും.

Latest