Connect with us

Ongoing News

ലോക ഫയർ ആൻഡ് റെസ്‌ക്യൂ ചാമ്പ്യൻഷിപ്പ്: അസർബൈജാനിൽ മികച്ച പ്രകടനവുമായി സഊദി സിവിൽ ഡിഫൻസ് ടീം

Published

|

Last Updated

ബാക്കു/റിയാദ് | റിപ്പബ്ലിക് ഓഫ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടക്കുന്ന 21-ാമത് ലോക ഫയർ ആൻഡ് റെസ്‌ക്യൂ സ്പോർട് ചാമ്പ്യൻഷിപ്പിൽ സഊദി അറേബ്യൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ടീം പങ്കാളിത്തം തുടരുന്നു.

അന്താരാഷ്ട്ര വേദികളിൽ സഊദി പ്രതിഭകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും അടിയന്തര രക്ഷാപ്രവർത്തന മേഖലയിലെ ജീവനക്കാരുടെ സാങ്കേതികവും ശാരീരികവുമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് രാജ്യം ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹുക്ക് ലാഡർ ക്ലൈംബിങ്, 100 മീറ്റർ ഹർഡിൽസ് റെയ്‌സ്, 4×100 മീറ്റർ ഫയർ റിലേ, കോംബാറ്റ് ഡിപ്ലോയ്‌മെന്റ് എന്നീ നാല് തന്ത്രപ്രധാന മത്സരങ്ങളിലാണ് സഊദി ടീം മാറ്റുരയ്ക്കുന്നത്. യഥാർത്ഥ ദുരന്തമുഖങ്ങളിലെ ഫീൽഡ് ഓപ്പറേഷനുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് ജീവനക്കാരുടെ പെട്ടെന്നുള്ള പ്രതികരണ ശേഷിയും സഹിഷ്ണുതയും മെച്ചപ്പെടുത്താൻ സഹായിക്കും.

അസർബൈജാൻ അടിയന്തര സാഹചര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നാന്നൂറിലധികം മികച്ച അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. കായികരംഗത്തെ മികവിനൊപ്പം പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനുള്ള സഊദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Saudi Arabia’s General Directorate of Civil Defense is participating in the 21st World Fire and Rescue Sports Championship in Baku, Azerbaijan. Over 400 athletes from more than 20 countries compete in key rescue events. The initiative aims to enhance the physical and technical skills of responders.

---- facebook comment plugin here -----

Latest