Kerala
ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരി മരിച്ചു
. മുത്തശ്ശിക്കും ഗുരുതര പരുക്കേറ്റു.
കൊച്ചി| മൂവാറ്റുപുഴയില്‍ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരി മരിച്ചു. പട്ടിമറ്റം പുത്തന്‍പുരയില്‍ രാജേഷിന്റെ മകള്‍ റയ ആണ് മരിച്ചത്. മുത്തശ്ശിക്കും ഗുരുതര പരുക്കേറ്റു.
മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ കാര്‍ സ്കൂട്ടറിലിടിച്ച ശേഷം ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. മുത്തശ്ശി ലേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രികനും പരുക്കുണ്ട്.
Content Highlights: A tragic car accident near Nirmala College in Muvattupuzha claimed the life of a nine-year-old girl, Raya, while returning from dance class. Her grandmother, Lekha, and a scooter rider sustained severe injuries when a speeding car crashed into them. The injured have been admitted to the hospital.



