Connect with us

Kerala

കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച കേസ്; യുവനടി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അടക്കമുള്ള മൂന്നുപേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ പരാതി നല്‍കിയത്. നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്‍ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം യുവ നടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട ഡോക്ടര്‍ ബലാത്സംഗക്കേസിനെ തുടര്‍ന്ന് ഒളിവിലാണ്.

Content Highlights: A court in Kochi rejected the bail applications of three accused, including a movie actress, in the case of assaulting and robbing a doctor. The victim was allegedly tricked into visiting under the pretext of treating a patient. Meanwhile, police have launched a search for the accused doctor.

---- facebook comment plugin here -----

Latest