Connect with us

Kerala

മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മൂര്‍ച്ചയുള്ള ഏതോ ആയുധം കയ്യില്‍ വച്ചാണ് യുവാക്കള്‍ തന്നെ മര്‍ദിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന എ എസ് ഐ രാമചന്ദ്രന്‍ പറഞ്ഞു.

Published

|

Last Updated

മലപ്പുറം| മലപ്പുറം വൈലത്തൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഒളിവില്‍ പോയ തിരൂര്‍ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയില്‍ വച്ചാണ് പിടികൂടിയത്. മൂര്‍ച്ചയുള്ള ഏതോ ആയുധം കയ്യില്‍ വച്ചാണ് യുവാക്കള്‍ തന്നെ മര്‍ദിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന എ എസ് ഐ രാമചന്ദ്രന്‍ പറഞ്ഞു.

രണ്ടു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സഫ്വാന്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ സഫ്വാന്‍ ആലപ്പുഴയിലേക്ക് ട്രെയിന്‍ മാര്‍ഗം പോയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അവിടെ വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ലഹരി ഇടപാടില്‍ രണ്ടു വര്‍ഷം അബുദാബിയിലെ ജയിലിലില്‍ കിടന്നിട്ടുള്ള സഫ്വാനെ നാടുകടത്തിയതായിരുന്നു. നാട്ടിലെത്തിയിട്ടും ലഹരി ഇടപാടും കവര്‍ച്ചയും നടത്തി. സ്വന്തം വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയും സഫ്വാനെതിരെ മുന്‍പ് ഉണ്ടായിരുന്നതായി കല്‍പകഞ്ചേരി പോലീസ് പറയുന്നു.

എഐസ്‌ഐയെ അക്രമിച്ച കേസില്‍ മറ്റൊരു പ്രതി ദില്‍ഷാദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും കവര്‍ച്ചയ്ക്കും കേസെടുത്തു. മുഖത്ത് സാരമായി പരിക്കേറ്റ എ എസ് ഐ രാമചന്ദ്രന്‍ ആശുപത്രിയില്‍ തുടരുകയാണ്.

Content Highlights: Police arrested two youths in connection with the assault on ASI Ramachandran at Vailathur in Malappuram. Absconding suspect Muhammad Safwan was captured in Alappuzha after a two-day search. The injured police officer is undergoing treatment while investigation continues against the accused.

---- facebook comment plugin here -----

Latest