Connect with us

National

നാഷണല്‍ ഹാര്‍മണി കോണ്‍ക്ലേവ് കര്‍ണാടക മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സൗഹൃദപത്രിക കൈമാറി സയ്യിദ് ഖലീല്‍ അല്‍ ബുഖാരി

Published

|

Last Updated

ഫോട്ടോ ക്യാപ്ഷന്‍: മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഖോജ് സഫര്‍ അഖിലേന്ത്യാ സൗഹാര്‍ദ്ദ യാത്രയുടെ ഭാഗമായി അടുത്ത വ്യാഴാഴ്ച ബെംഗളൂരുവിലെ കോണ്‍റാഡ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഹാര്‍മണി കോണ്‍ക്ലേവിന്റെ സൗഹൃദപത്രിക സയ്യിദ് ഖലീല്‍ അല്‍ ബുഖാരി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറുന്നു

ബെംഗളൂരു| മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 12-ന് ബെംഗളൂരുവിലെ കോണ്‍റാഡ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഹാര്‍മണി കോണ്‍ക്ലേവ് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കോണ്‍ക്ലേവിന്റെ സൗഹൃദപത്രിക കൈമാറി.

ജൂലൈ 22-ന് ന്യൂഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത, 20 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തിയ ഖോജ് സഫര്‍ അഖിലേന്ത്യാ സൗഹാര്‍ദ യാത്രയുടെ സമാപനസംഗമം കൂടിയാണ് കോണ്‍ക്ലേവ്. രാജ്യത്തിന്റെ മത, ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് ദേശീയ ഐക്യവും സാമൂഹിക സൗഹാര്‍ദവും സാഹോദര്യവും ശക്തിപ്പെടുത്തുക എന്ന സന്ദേശമാണ് യാത്ര മുന്നോട്ടുവെച്ചത്.

മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന, അരക്കോടി രൂപ സമ്മാനത്തുകയുള്ള ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ദേശീയ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ പ്രചാരണവും യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.

വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കള്‍, മത-സാമുദായിക പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, നയരൂപീകരണ രംഗത്തെ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് പരസ്പര ബഹുമാനത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ദേശീയ ഐക്യത്തിനും ഊന്നല്‍ നല്‍കും.

കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു ടി ഖാദര്‍ കണ്‍വീനറായ സ്വാഗതസംഘം കോണ്‍ക്ലേവിന്റെ അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തി. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവരാണ് കോണ്‍ക്ലേവില്‍ സംബന്ധിക്കുക.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ണാടക മന്ത്രി യു ടി ഖാദര്‍, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, കര്‍ണാടക സംയുക്ത മഹല്ല് ട്രഷറര്‍ അബ്ദുല്‍ ജലീല്‍ ഹാജി, കര്‍ണാടക എസ് വൈ എസ് പ്രസിഡണ്ട് ബഷീര്‍ സഅദി, കര്‍ണാട മുസ്ലിം ജമാഅത്ത് ബംഗളൂരു സെക്രട്ടറി ഇബ്‌റാഹീം സഖാഫി നെല്ലൂര്‍, ഹാര്‍മണി കോണ്‍ക്ലേവ് കോര്‍ഡിനേറ്റര്‍ ഹബീബ് നാള, എന്നിവര്‍ സംബന്ധിച്ചു.

Content Highlights: Karnataka Chief Minister DK Shivakumar will inaugurate Ma’din Academy’s National Harmony Conclave on Nov 12 in Bengaluru. Chairman Sayyid Ibrahimul Khaleel Al Bukhari met the CM to hand over the invite. The event marks the conclusion of the nationwide Khoj Safar campaign for national unity.

---- facebook comment plugin here -----

Latest