Organisation
'സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍'; ഐ സി എഫ് 'ചായയും ചര്‍ച്ചയും' സംഘടിപ്പിച്ചു
ഐ സി എഫ് ഇന്റര്‍നാഷണല്‍ നടത്തുന്ന 'ഇലല്‍ ഖുലൂബ്' കാമ്പയിനിന്റെ ഭാഗമായി അല്‍ ബാദിയ സെക്ടര്‍ 'ചായയും ചര്‍ച്ചയും' സാമൂഹിക പ്രവര്‍ത്തകരുടെ ഒത്തിരിപ്പ് സംഘടിപ്പിച്ചു.

ദമാം | ‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ നടത്തുന്ന ‘ഇലല്‍ ഖുലൂബ്’ കാമ്പയിനിന്റെ ഭാഗമായി അല്‍ ബാദിയ സെക്ടര്‍ ‘ചായയും ചര്‍ച്ചയും’ സാമൂഹിക പ്രവര്‍ത്തകരുടെ ഒത്തിരിപ്പ് സംഘടിപ്പിച്ചു.
കേരളത്തിന്റെ തനതായ സംസ്‌കാരം, പണ്ട് നിലനിന്നിരുന്ന സ്നേഹ സൗഹൃദ വലയങ്ങള്‍, അതിന്റെ ആവശ്യകത തുടങ്ങിയവ സംബന്ധിച്ച് വിശദീകരിച്ച് സെന്‍ട്രല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ എളാട് ചര്‍ച്ചക്ക് തുടക്കമിട്ടു.
അദാമ ബേലീഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിദ്ദിഖ് സഖാഫി ഉറുമി, ബഷീര്‍ കോഴിക്കോട്, സിയാദ് കൊല്ലം, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ജാഫര്‍ സാദിഖ് തൃശൂര്‍, ഷാജി ഹസന്‍, ജിഷാദ് ജാഫര്‍, അബ്ദുല്‍ സമദ് മുസ്ലിയാര്‍, അബ്ദുല്‍ റഷീദ് പൊന്നാനി, ഹസീബ് മിസ്ബാഹി, ആസിഫ് വെട്ടിച്ചിറ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്ടര്‍ പ്രസിഡന്റ് മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.