Connect with us

INL

'മതേതര ഇന്ത്യയെ വീണ്ടെടുക്കുക'; ക്യാമ്പയിനുമായി ഐ എന്‍ എല്‍

'ഇബ്റാഹീം സുലൈമാന്‍ സേട്ട് സാഹിബ്' ദേശീയ സെമിനാറും ഡിസംബര്‍ 10ന് കോഴിക്കോട് മനുഷ്യാവകാശ സമ്മേളനവും സംഘടിപ്പിക്കും.

Published

|

Last Updated

മലപ്പുറം | മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ ക്യാമ്പയിന്‍ നടത്താന്‍ വള്ളിക്കുന്നില്‍ നടന്ന ഐ എന്‍ എല്‍ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് തീരുമാനിച്ചു. പഠന ശിബിരങ്ങള്‍, സെമിനാറുകള്‍, ക്യാമ്പസ് മീറ്റുകള്‍, തെരുവ് ചര്‍ച്ചകള്‍, സൗഹാര്‍ദ സമ്മേളനങ്ങള്‍, കലാസാഹിത്യ കായികമത്സരങ്ങള്‍ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും എക്സിക്യൂട്ടീവ് ക്യാമ്പ് തീരുമാനിച്ചു.

പോഷക സംഘടനകളായ ഇന്ത്യന്‍ കിസാന്‍ ലീഗും നാഷനല്‍ ദളിത് ലീഗും സംസ്ഥാന കണ്‍വെണ്‍ഷനുകള്‍ നടത്തും. നവംബര്‍ മൂന്നിന് ‘ഇബ്റാഹീം സുലൈമാന്‍ സേട്ട് സാഹിബ്’ ദേശീയ സെമിനാറും ഡിസംബര്‍ 10ന് കോഴിക്കോട് മനുഷ്യാവകാശ സമ്മേളനവും സംഘടിപ്പിക്കും.

എക്സിക്യൂട്ടീവ് ക്യാമ്പില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. നാസര്‍കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, ഒ പി ഐ കോയ, ബഷീര്‍ ബടേരി, അഡ്വ. മനോജ് സി നായര്‍, എച്ച് മുഹമ്മദലി, മനാഫ് ഫാരിസ്, ഒ പി റശീദ്, അജിത് കാച്ചാണി, സി എച്ച് മുസ്തഫ, അഡ്വ. ഒ കെ തങ്ങള്‍, സനല്‍കുമാര്‍ കാട്ടായിക്കോണം, എം എ കുഞ്ഞബ്ദുല്ല, അഡ്വ. തംറൂഖ്, സാബു സുല്‍ത്താന്‍, എ എല്‍ എം കാസിം, ഷര്‍മദ് ഖാന്‍, റഫീഖ് അഴിയൂര്‍, സവാദ് മടവൂരാന്‍, കെ പി ആലിക്കുട്ടി, ഒ എം എ ജബ്ബാര്‍ ഹാജി, നസ്റുദീന്‍ മജീദ് ചര്‍ച്ചയില്‍ പങ്കെടുത്തു.