haridwar hinduta
'മുസ്ലിംങ്ങളെ കൊന്നൊടുക്കും': ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തു
പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്

ഡെറാഡൂണ്‍ | ഹരിദ്വാറില്‍ നടന്ന ഹിന്ദു മതപരമായ ചടങ്ങില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കണമെന്ന് വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില പ്രതിഷേധം ശക്തമായതോടെ കേസെടുത്ത് പോലീസ്. പരിപാടിക്കിടെ മുസ്ലിങ്ങളെ ആയുധംകൊണ്ട് നേരിടണമെന്നും കൂട്ടക്കൊല ചെയ്യണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഡിസംബര്‍ 17 മുതല്‍ 20വരെയാണ് പരിപാടി നടന്നത്. എന്നാല്‍ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പരാതി ഒന്നും ലഭിക്കാത്തതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.
---- facebook comment plugin here -----