Connect with us

rajyasabha

രാജ്യസഭാ സിറ്റിംഗ് അംഗങ്ങളില്‍ 33 ശതമാനം പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍

ബി ജെ പിയുടെ 90 രാജ്യസഭാംഗങ്ങളില്‍ 23 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍

Published

|

Last Updated

ന്യൂഡല്‍ഹി | 225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളില്‍ 33 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും രണ്ട് രാജ്യസഭാ സിറ്റിംഗ് അംഗങ്ങള്‍ കൊലപാതക കേസുകള്‍ നേരിടുന്നവരാണെന്നും റിപ്പോര്‍ട്ട്. അംഗങ്ങളില്‍ 31 പേര്‍ കോടീശ്വരന്മാരാണ്.

തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ ഡി ആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്‍ഡ് നാഷണല്‍ ഇലക്ഷന്‍ വാച്ച് (ന്യൂ) നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.

ബി ജെ പിയുടെ 90 രാജ്യസഭാംഗങ്ങളില്‍ 23 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.കോണ്‍ഗ്രസിലെ 28 എംപിമാരില്‍ 50 ശതമാനവും സമാനമായ ആരോപണങ്ങള്‍ നേരിടുന്നു. ബിജെപിയില്‍ നിന്ന് 9 പേരും കോണ്‍?ഗ്രസില്‍ നിന്ന് നാല് പേരും വൈഎസ്ആര്‍പിയില്‍ നിന്ന് രണ്ടുപേരും എഎപിയിലെ മൂന്ന് പേരും ടിആര്‍എസിലെ മൂന്ന് പേരും ആര്‍ജെഡിയിലെ രണ്ടുപേരും 100 കോടിയിലേറെ ആസ്തിയുള്ളവരാണ്.

 

 

 

Latest