Connect with us

National

ഒഡീഷയില്‍ ഇടിമിന്നലേറ്റ് 3 പേര്‍ മരിച്ചു

ഉടന്‍ തന്നെ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Published

|

Last Updated

നയാഗര്‍, ഒഡീഷ| നയാഗഢ് ജില്ലയിലെ ശരണകുല പോലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ ഇടിമിന്നലേറ്റ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ജാകേദയിലെ പത്മ പ്രധാന്‍ (35), മഹൂലിയയിലെ ജിതേന്ദ്ര ഡോറ (21), ഭലിയാദിഹിയിലെ ധനേശ്വര്‍ പരിദ (70) എന്നിവരാണ് മരിച്ചത്.  ഉടന്‍ തന്നെ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പത്മയ്ക്ക് ഇടിമിന്നലേറ്റത്. അതേസമയം വയലില്‍ പശുക്കളെ മേയ്ക്കുന്നതിനിടെ ധനേശ്വറിന് ഇടിമിന്നലേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ സുഹൃത്തിനൊപ്പം തോട്ടത്തില്‍ മാങ്ങ പെറുക്കുന്നതിനിടെ ജിതേന്ദ്രയെ മിന്നലേറ്റു. ഇയാളുടെ സുഹൃത്ത് ഇടിമിന്നലില്‍ പരിക്കേറ്റ് ഗോഡിപാഡ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സി) ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest