Connect with us

National

24 മണിക്കൂറിനിടെ 2,858 പുതിയ കൊവിഡ് കേസുകള്‍

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാള്‍ ആറ് ശതമാനം കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Published

|

Last Updated

ഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറുനുള്ളില്‍ രാജ്യത്ത് 2,858 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 4,31,19,112 ആയി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാള്‍ ആറ് ശതമാനം കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുതുതായി 11 മരണങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ മരണം 5,24,201 ആയി ഉയര്‍ന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സജീവ കേസുകളുടെ എണ്ണം 18,096 ആയി കുറഞ്ഞു. 508 കേസുകളുടെ കുറവാണ് സജീവ കേസുകളില്‍ ഇന്ന് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വീണ്ടെടുക്കല്‍ നിരക്ക് ഇപ്പോള്‍ 98.74% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,355 രോഗികള്‍ സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളം മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,76,815 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനം ആയി. അതേസമയം, 899 കേസുകളുള്ള ഡല്‍ഹി, 439 കേസുകളുള്ള ഹരിയാന, 419 കേസുകളുള്ള കേരളം, 263 കേസുകളുള്ള മഹാരാഷ്ട്ര, 175 കേസുകളുള്ള ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.

 

Latest