National
26 ലക്ഷം തട്ടിയെടുത്തു; വ്യവസായികള്‍ക്കെതിരെ നടി സ്‌നേഹ പരാതി നല്‍കി
എക്‌സ്‌പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വ്യവസായികള്‍ കബളിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ചെന്നൈ| തെന്നിന്ത്യന്‍ സിനിമാ താരം സ്‌നേഹ രണ്ട് വ്യവസായികള്‍ക്കെതിരെ 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് പോലീസില്‍ പരാതി നല്‍കി. ചെന്നൈ കാനാതൂര്‍ പോലീസ് സ്റ്റേഷനിലാണ് താരം പരാതി നല്‍കിയത്. എക്‌സ്‌പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ തന്നെ കബളിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ലാഭം നല്‍കാമെന്ന് പറഞ്ഞ് 26 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. ഇതുവരെ വ്യവസായികള്‍ പണമൊന്നും നല്‍കിയില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സ്‌നേഹയുടെ പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധനുഷിന്റെ പട്ടാസിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്. മലയാളത്തിലടക്കം ഒട്ടേറെ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നായികയായി സ്‌നേഹ അഭിനയിച്ചിട്ടുണ്ട്.