Connect with us

National

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താന്‍ സഹായിച്ചാല്‍ 25 ലക്ഷം: എന്‍ ഐ എ

ദാവൂദിന്റെ കൂട്ടാളികളെക്കുറിച്ച് വിവരം നല്‍കിയാലും ലക്ഷങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനേയും അദ്ദേഹത്തിന്റെ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളേയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ. ദാവൂദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷമാണ് പാരിതോഷികം. ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്‌ന, ടൈഗര്‍ മേമന്‍ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജ കറന്‍സി കേസിലാണ് നടപടി.

നിലവില്‍ പാക്കിസ്ഥാനിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങളുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ ഐ എ സ്‌പെഷ്യല്‍ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എന്‍ ഐ എ ഇതുവരെ റെയ്ഡ് നടത്തിയത്.