National
ഇന്‍ഡോറില്‍ സ്വകാര്യ സര്‍വ്വകലാശാലയിലെ 20 വിദ്യാര്‍ത്ഥിള്‍ക്ക് ഭക്ഷ്യവിഷബാധ
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇന്‍ഡോര്‍| മധ്യപ്രദേശിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍.രാത്രി വൈകി ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതായി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ മനീഷ് ചൗധരി വ്യക്തമാക്കിയിരുന്നു.രോഗബാധിതരായ വിദ്യാര്‍ത്ഥികളില്‍ എട്ട് പേരുടെ നില തൃപ്തികരമാണെന്നും ബാക്കി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഹോസ്റ്റലിലെ കാന്റീനില്‍ തയ്യാറാക്കിയ ഭക്ഷണത്തില്‍ മായം കലര്‍ന്നതാണെന്ന വാര്‍ത്ത സര്‍വകലാശാല മാനേജ്മെന്റ് നിഷേധിച്ചു.
തങ്ങളുടെ ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പകല്‍ സമയത്ത് പുറത്തേക്ക് പോയുരുന്നുവെന്നും പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസുഖം വന്നതെന്നുമാണ് മാനേജ്‌മെന്റെിന്റെ വാദം.സര്‍വ്വകലാശാലയുടെ ഹോസ്റ്റലില്‍ ഏകദേശം 290 വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും എന്നാല്‍ ഞായറാഴ്ച മെസ്സില്‍ ഭക്ഷണം കഴിച്ച മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അസുഖമൊന്നുമില്ലെന്നും മാനേജ്‌മെന്റെ് വ്യക്തമാക്കി.



