Kerala
ഫുട്‌ബോള്‍ കളിക്കിടെ 17 കാരന് ആള്‍ക്കൂട്ട മര്‍ദ്ദനം; തലയോട്ടിക്ക് ക്ഷതമേറ്റു
പാലക്കാട് പട്ടാമ്പി കൊടലൂര്‍ സ്വദേശി കെ ടി ഹഫീസിനാണ് പരിക്കേറ്റത്

പാലക്കാട് | ഫുട്‌ബോള്‍ കളിക്കിടെ 15 പേരടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ 17 കാരന്റെ തലയോട്ടിക്ക് ക്ഷതമേറ്റു. പാലക്കാട് പട്ടാമ്പി കൊടലൂര്‍ സ്വദേശി കെ ടി ഹഫീസിനാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പട്ടാമ്പി കല്‍പക സെന്ററില്‍ ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ഒരു സംഘം ആയുധമുപയോഗിച്ച് കുട്ടിയെ മര്‍ദിച്ചത്. മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്റെ കുടുംബം ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നല്‍കുമെന്നും ഹഫീസിന്റെ മാതാവ് പറഞ്ഞു. അതേസമയം, കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തതായി പട്ടാമ്പി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.