Eranakulam
കാടിറങ്ങിയത് 17 ആനകൾ; കാലടി പ്ലാന്റേഷൻ ഡിവിഷൻ ഓഫീസ് കാട്ടാനക്കുട്ടം തകർത്തു
പുലർച്ചെ ടാപ്പിംഗ് ജോലികൾക്കായി എത്തിയ തൊഴിലാളികൾ ആനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയാകാതെ ഓടി രക്ഷപ്പെടുകയായിരുന്നു
കാലടി | കാലടി പ്ലാന്റേഷൻ കോർപറേഷന്റെ കല്ലാല ഫാക്ടറിക്ക് സമീപമുള്ള എഫ് ബ്ലോക്കിലെ ഡിവിഷൻ ഓഫീസ് കാട്ടാനക്കൂട്ടം തകർത്തു.രണ്ട് കൊമ്പൻ ഉൾപ്പെടെ 17 ആനകൾ കൂട്ടമായി എത്തിച്ചേർന്നാണ് നിരവധി റബ്ബർ മരങ്ങൾ അടക്കം കടപുഴക്കിയെറിഞ്ഞ് ഓഫീസ് തകർത്തത്.
സമീപമുള്ള റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരങ്ങൾ മറിഞ്ഞതിനാലുണ്ടായ ഇലക്ട്രിക് ഷോക്കിൽ പ്രകോപിതരായ ആനകൾ ഓഫീസ് കെട്ടിടത്തിന്റെ മേച്ചിൽ അടക്കം നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ആറരയോടെയാണ് സംഭവം.
പുലർച്ചെ ടാപ്പിംഗ് ജോലികൾക്കായി എത്തിയ തൊഴിലാളികൾ ആനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയാകാതെ ഓടി രക്ഷപ്പെടുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കൂട്ടത്തെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് കൊമ്പന്മാർ ഏറെനേരം പരാക്രമം കാട്ടിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തി.




