Connect with us

Pathanamthitta

കനത്ത മഴയിലും കാറ്റിലും 16 വീടുകള്‍ക്ക് നാശനഷ്ടം

നിര്‍മാണത്തിലിരുന്ന വീടിനു മുകളില്‍ തേക്കുമരം വീണു അന്യ സംസ്ഥാന തൊഴിലാളിക്കു പരുക്കുപറ്റി

Published

|

Last Updated

പത്തനംതിട്ട |  കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞു വീണ് വീടുകള്‍ക്ക് നാശനഷ്ടം. മല്ലപ്പള്ളി താലൂക്കില്‍ പുറമറ്റം വില്ലേജില്‍ 9 വീടുകള്‍ക്കും മല്ലപ്പള്ളി വില്ലേജില്‍ 2 വീടുകള്‍ക്കും പെരുമ്പെട്ടി വില്ലേജില്‍ ഒരു വീടിനും കല്ലൂപ്പാറ വില്ലേജില്‍ 4 വീടുകള്‍ക്കുമാണ് നാശനഷ്ടമുണ്ടായത്.

ഇന്ന് ഉച്ചക്കുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും മരങ്ങള്‍ ഒടിഞ്ഞു വീണാണ് സംഭവം. കല്ലൂപ്പാറ വില്ലേജില്‍ നിര്‍മാണത്തിലിരുന്ന വീടിനു മുകളില്‍ തേക്കുമരം വീണു അന്യ സംസ്ഥാന തൊഴിലാളിക്കു പരുക്കുപറ്റി. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----