Covid India
രാജ്യത്ത് 24 മണിക്കൂറിനിടെ 12,847 കൊവിഡ് കേസ്
ടി പി ആര്‍ 2.47%; 14 മരണം
ന്യൂഡല്‍ഹി | രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും 12000ത്തിന് മുകൡ കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനമായി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 7,985 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 4,26,82,697 ആയി.
14 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,24,817 ആയി ഉയര്‍ന്നു. 63,063 പേരാണ് കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത്.







