Connect with us

Ongoing News

12 വയസ്സുകാരിയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

മെഴുവേലി പത്തിശ്ശേരി പ്രദീപ് ഭവനം വീട്ടില്‍ താമസിക്കുന്ന വി ടി ഉത്തമന്‍ (56)നെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പിടികൂടി. മെഴുവേലി പത്തിശ്ശേരി പ്രദീപ് ഭവനം വീട്ടില്‍ താമസിക്കുന്ന വി ടി ഉത്തമന്‍ (56)നെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി വാഴത്തറയില്‍ വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

പ്രതിയുടെ ഭാര്യാമാതാവിന്റെ കടയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സോപ്പ് വാങ്ങാനെത്തിയ കുട്ടിയെ കടയ്ക്കുള്ളില്‍ പിടിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്.

തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest