Connect with us

Kerala

പതിനൊന്നുകാരന് ലൈംഗിക പീഡനം: പ്രതി അറസ്റ്റില്‍

അടൂര്‍ പറക്കോട് പാറക്കോണത്ത് തെക്കേതില്‍ വീട്ടില്‍, രാജന്‍ എന്ന് വിളിക്കുന്ന രാജേന്ദ്രന്‍(57)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. അടൂര്‍ പറക്കോട് പാറക്കോണത്ത് തെക്കേതില്‍ വീട്ടില്‍, രാജന്‍ എന്ന് വിളിക്കുന്ന രാജേന്ദ്രന്‍(57)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ 11 നായിരുന്നു സംഭവം.

മെയ് 18ന് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന്, ഹൈദരാബാദിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്തു. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ടി ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി.

പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍, എസ് ഐമാരായ വിപിന്‍ കുമാര്‍, എം മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, റോബി ഐസക്, ശ്രീജിത്ത്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

---- facebook comment plugin here -----

Latest