Connect with us

National

11 കോടി രൂപ അടയ്ക്കണം; കോണ്‍ഗ്രസിനു പിന്നാലെ സി പി ഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പഴയ പാന്‍കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചതിനാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിനു പിന്നാലെ സി പി ഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ അടയ്ക്കാനാണ് നോട്ടീസ് നല്‍കിയത്. പഴയ പാന്‍കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചതിനാണ് നടപടി.

പിഴയും പലിശയുമടക്കം 1823.08 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകളാണ് വകുപ്പ് കാണിച്ചിട്ടുള്ളത്. പല വര്‍ഷങ്ങളിലായുള്ള കണക്ക് പ്രകാരം സീതാറാം കേസരിയുടെ കാലത്തെ പിഴ 53.9 കോടിയാണ്.

നോട്ടീസ് നല്‍കി ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ ഭയപ്പെടേണ്ടി വരുമെന്ന് ബി ജെ പിക്കും ആദായ നികുതി വകുപ്പിനും കോണ്‍ഗ്രസ്സ് മറുപടി നല്‍കി. കോണ്‍ഗ്രസ്സിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബി ജെ പി 4,600 കോടി രൂപ പിഴയൊടുക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു.

ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.

 

Latest