National
മണിപ്പുരില്‍ വെടിവയ്പ്പില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു
മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ ചന്ദേല്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍

ഇംഫാല്‍| മണിപ്പുരില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ ചന്ദേല്‍ ജില്ലയില്‍ അസം റൈഫിള്‍സ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സേന വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍.
തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സേന തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ചന്ദേലിലെ ന്യൂ സാംതാല്‍ ഗ്രാമത്തിനു സമീപത്തു വച്ചാണ് സൈന്യം തീവ്രവാദികളെ വധിച്ചത്.
---- facebook comment plugin here -----