Kollam
ഖാദിസിയ്യ: 2020-21 ജൗഹരി ബിരുദ റാങ്കുകൾ പ്രഖ്യാപിച്ചു


അൻശാദ് പള്ളിമുക്ക് (ഒന്നാം റാങ്ക്) ആശിഫ് കോയമ്പത്തൂർ, അ ട്ടൂൽ (രണ്ടാം റാങ്ക്), സ്വാദിഖ് വയനാട്, ഫൈസൽ നിലമേൽ (മൂന്നാം റാങ്ക്)
കൊല്ലം | കൊട്ടിയം ഖാദിസിയ്യ കോളജ് ഓഫ് ശരീഅഃ 2020 – 21 ബാച്ച് വാർഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. അൻശാദ് പള്ളിമുക്ക് (ഒന്നാം റാങ്ക്) ആശിഫ് കോയമ്പത്തൂർ, അൻവർ മാട്ടൂൽ (രണ്ടാം റാങ്ക്), സ്വാദിഖ് വയനാട്, ഫൈസൽ നിലമേൽ (മൂന്നാം റാങ്ക്) ഉൾപ്പെടെ 118 പണ്ഡിതർ ഇത്തവണ ജൗഹരി ബിരുദത്തിന് അർഹരായി.
സിറാജുൽ ഉലമ ഹൈദ്രോസ് മുസ്‌ലിയാർ, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, സയ്യിദ് സൈനുദ്ദീൻ സഅ്ദി ബാ അലവി, എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, സിദ്ദീഖ് മിസ്ബാഹി കാമിൽ സഖാഫി, അബ്ദുൽ ബാരി അൽ ഖാസിമി, അഹ‌്മദ് സഖാഫി തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു. ഈ വർഷത്തെ ക്ലാസുകൾ ഈ മാസം 29ന് ആരംഭിക്കും.
---- facebook comment plugin here -----