ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാല്‍ ഇനി ഇനി കക്കൂസും കണ്ടെത്താം

Posted on: December 22, 2016 10:55 pm | Last updated: December 22, 2016 at 10:55 pm

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് വഴി ഇനി പബ്ലിക് ടോയ്‌ലറ്റുകളും കണ്ടെത്താം. ദേശീയ തലസ്ഥാന മേഖലയിലേയും മധ്യപ്രദേശിലെയും പൊതു ശൗച്യാലയങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ത്തുകഴിഞ്ഞു. നഗര വികസന മന്ത്രാലയവുമായി ചേര്‍ന്നാണ് ഗൂഗിള്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

പൊതു ശൗച്യാലയങ്ങളുള്ള സ്ഥലവും അവ തുറക്കുന്ന സമയവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും മാപ്പില്‍ ലഭ്യമാകും.