Connect with us

Kerala

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈന്‍ പ്രവര്‍ത്തനം; എം എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം.

Published

|

Last Updated

ഇടുക്കി| സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടി. നിയന്ത്രണം ലംഘിച്ചാണ് സിപ്പ് ലൈന്‍ പ്രവര്‍ത്തനമെന്ന് ചൂണ്ടികാട്ടിയാണ് നടപടി. എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ ഹൈറേഞ്ച് സിപ്പ് ലൈന്‍ എന്ന സ്ഥാപനത്തിനെതിരെ ഇടുക്കി ജില്ലാ ഭരണകൂടമാണ് നടപടിടെയുക്കുന്നത്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു.

Latest