Connect with us

Kerala

തൃശൂരിൽ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് ഇവരെ പിടികൂടിയത്.

Published

|

Last Updated

തൃശൂര്‍| തൃശൂരിൽ 90 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് ഇവരെ പിടികൂടിയത്.

അന്തര്‍സംസ്ഥാന ബസുകള്‍ വഴി ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്. വലിയ അളവില്‍ ലഹരിമരുന്ന് പിടികൂടിയ സാഹചര്യത്തില്‍, ഇതിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.

---- facebook comment plugin here -----

Latest