Kerala
പാലക്കാട് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
കനത്ത ചൂട് കാരണമെന്നാണ് സംശയം.
പാലക്കാട്| പാലക്കാട് വടക്കഞ്ചേരി മംഗലംപുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കനത്ത ചൂട് കാരണമെന്നാണ് സംശയം. പുഴയിലെ വെള്ളവും ചത്തമീനുകളുടെ സാമ്പിളുകളും പരിശോധിച്ചശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
അതേസമയം, കനത്ത ചൂടില്‍ വെന്തുരുകുകയാണ് പാലക്കാട്. തിങ്കളാഴ്ച മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, മറ്റ് ജില്ലകളില്‍ പെയ്ത മഴ പാലക്കാട് ലഭിച്ചില്ല. 39.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
---- facebook comment plugin here -----




