Connect with us

Saudi Arabia

കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി കോളജിലെ ബിരുദദാന ചടങ്ങ് പ്രൗഢമായി

പ്രതിരോധ ഉപമന്ത്രി അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്‍ ബിരുദദാന ചടങ്ങിന് നേതൃത്വം നല്‍കി.

Published

|

Last Updated

റിയാദ് | കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമിയിലെ 84-ാമത് ബാച്ച് കാഡറ്റുകളുടെ ബിരുദദാന ചടങ്ങ് പ്രൗഢമായി. സഊദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനെ പ്രതിനിധീകരിച്ച്, പ്രതിരോധ ഉപമന്ത്രി അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്‍ ബിരുദദാന ചടങ്ങിന് നേതൃത്വം നല്‍കി. രാജ്യത്തെ ആദ്യത്തെ സൈനിക അക്കാദമിയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

അല്‍-ഉയൈനയിലെ കോളജിലെത്തിയ മന്ത്രിയെ ജനറല്‍ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹമദ് അല്‍-റുവൈലി, കരസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ സൗദ് അല്‍-ജുഹാനി, കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി കോളജിന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫഹദ് ബിന്‍ സാദ് അല്‍-ഖാഹിസ് ചേര്‍ന്ന് സ്വീകരിച്ചു.

കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമിയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫഹദ് അല്‍-ഖാഹിസ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയെ സ്വാഗതം ചെയ്തു. ചടങ്ങില്‍ പ്രതിരോധ ഉപമന്ത്രി മികച്ച കാഡറ്റുകളെ ആദരിക്കുകയും, ബിരുദധാരികള്‍ക്ക് അവരുടെ സൈനിക സര്‍ട്ടിഫിക്കറ്റുകളും റാങ്കുകളും വിതരണം ചെയ്യുകയും ചെയ്തു.

 

---- facebook comment plugin here -----

Latest