Connect with us

Kerala

ദുരൂഹ മരണമെന്ന മരുമകളുടെ പരാതി; വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് മരണപ്പെട്ട പുലിയൂര്‍ സ്വദേശി യേശുദാസ് (74) എന്നയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി.

Published

|

Last Updated

ആലപ്പുഴ | ദുരൂഹ മരണമെന്ന മരുമകളുടെ പരാതിയെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചെങ്ങന്നൂര്‍ പുലിയൂരിലാണ് സംഭവം. ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് മരണപ്പെട്ട പുലിയൂര്‍ സ്വദേശി യേശുദാസ് (74) എന്നയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി. പുലിയൂര്‍ പള്ളിയിലെ സെല്ലാര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

യേശുദാസിനെ പരിചരിച്ചിരുന്ന വീട്ടിലെ ജോലിക്കാരി നല്‍കിയ കേക്ക് കഴിച്ചതിനു ശേഷമാണ് മരണം സംഭവിച്ചതെന്നാണ് മരുമകള്‍ ലീനയുടെ ആരോപണം. അവശനിലയിലായ യേശുദാസ് ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. യേശുദാസ് രക്തം ഛര്‍ദിച്ചിരുന്നുവെന്നും കൈവിരലുകള്‍ കരിനീലിച്ചിരുന്നുവെന്നും ലീനയുടെ പരാതിയില്‍ പറയുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് യേശുദാസിന്റെ സ്വത്തു വകകള്‍ സഹോദരന്‍ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും പല രേഖകളും കാണാതായിട്ടുണ്ടെന്നും ലീന ആരോപിക്കുന്നു. ബേങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും മാറ്റിയെന്നും മരുമകള്‍ പരാതിപ്പെട്ടു.

ഭോപാലിലായിരുന്നു യേശുദാസ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന് ഒരു മകനും മകളുമുള്ളതില്‍ മകന്‍ 2017ല്‍ മരിച്ചു. ഭാര്യ 2024 ലും മരണപ്പെട്ടു. മകളും മരുമകളും വിദേശത്താണ് കഴിയുന്നത്.

 

---- facebook comment plugin here -----

Latest