Connect with us

Saudi Arabia

സമ്പദ് വ്യവസ്ഥയില്‍ മികച്ച വളര്‍ച്ച കൈവരിച്ച് സഊദി

സഊദി സെന്‍ട്രല്‍ ബേങ്ക് പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം 2026 ഫെബ്രുവരിയില്‍ രാജ്യത്തെ ആഭ്യന്തര ലിക്വിഡിറ്റിയില്‍ 8.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ആഗോളതലത്തില്‍ വളര്‍ച്ചയിലെന്ന് ഔദ്യോഗിക റിപോര്‍ട്ടുകള്‍. സഊദി സെന്‍ട്രല്‍ ബേങ്ക് (സമ) പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം 2026 ഫെബ്രുവരിയില്‍ രാജ്യത്തെ ആഭ്യന്തര ലിക്വിഡിറ്റിയില്‍ 8.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.033 ട്രില്യണ്‍ റിയലായിരുന്നു.

പ്രതിമാസ അടിസ്ഥാനത്തില്‍, ആഭ്യന്തര ലിക്വിഡിറ്റി 71.5 ബില്യണ്‍ റിയാലിന്റെ വര്‍ധനയും, 2026 ജനുവരി അവസാനത്തെ അപേക്ഷിച്ച് 2.2 ശതമാനം വളര്‍ച്ചാ നിരക്കും രേഖപ്പെടുത്തി. ഇത് പണ വിതരണത്തിലെ പ്രധാന ഘടകങ്ങളിലെ വര്‍ധനയെയാണ് പ്രതിഫലിപ്പിക്കുന്നത്. സേവിങ്‌സ് നിക്ഷേപങ്ങള്‍ ഈ വളര്‍ച്ചയില്‍ 167.1 ബില്യണ്‍ റിയാലിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മറ്റ് അര്‍ധ-ധന നിക്ഷേപങ്ങള്‍ 60.6 ബില്യണ്‍ റിയാലിലധികം വര്‍ധനയാണ് കണക്കാക്കപ്പെടുന്നത്.

എണ്ണയിതര വരുമാനത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്ക്കരണത്തിന് ഈ മാറ്റങ്ങള്‍ വലിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നത്.

 

---- facebook comment plugin here -----

Latest