Kerala
താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്
പരുക്കേറ്റത് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിക്ക്

കോഴിക്കോട് | താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിന്ന് കൊക്കയിലേക്ക് വീണതിനെ തുടർന്ന് യുവാവിന് പരുക്കേറ്റു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരുക്കേറ്റത്. ഫാഹിസിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. യുവാവ് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----