Connect with us

Kerala

ടെറസിലെ സൈഡ് ഭിത്തിയില്‍ ഇരുന്ന് ഫോണ്‍ ചെയ്യവേ താഴെ വീണു; 29കാരന് ഗുരുതര പരുക്ക്

പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് ഗുരുതരമായി പരുക്കേറ്റത്.

Published

|

Last Updated

പാലക്കാട്| ടെറസിലെ സൈഡ് ഭിത്തിയില്‍ ഇരുന്ന് ഫോണ്‍ ചെയ്യവേ താഴെ വീണ് യുവാവിന് ഗുരുതര പരുക്ക്. നാഗലശ്ശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്നാണ് താഴെവീണത്. അതീവ ഗുരുതരാവസ്ഥയില്‍ യുവാവ് വെന്റിലേറ്ററില്‍ തുടരുകയാണ്.

പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. 29 വയസ്സായിരുന്നു. സോളാര്‍പാനല്‍ ഫിറ്റിങ് ജോലികള്‍ക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം. താമസിക്കുന്ന മുറിയില്‍ നിന്നും ഫോണ്‍ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ ഇയാള്‍ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.

Content Highlights:
A 29-year-old youth from Palakkad sustained critical injuries after falling from a two-story building terrace while talking on his mobile phone. The victim, Shyam Prasad, was a solar panel installation worker staying near Nagalassery. He is currently on ventilator support in a critical condition.

 

Latest