Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനക്ക് തെളിവില്ലെന്നു കണ്ടെത്തല്‍

ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകള്‍ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താന്‍ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കുമുമ്പില്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്ക് നിലവില്‍ തെളിവുകള്‍ ഇല്ലെന്നു കണ്ടെത്തല്‍. പ്രതികളുടെ കോള്‍ റെക്കോര്‍ഡ് പരിശോധന പൂര്‍ത്തിയായപ്പോള്‍ ഗൂഢാലോചനയുടെ തെളുവുകള്‍ കണ്ടെത്താനായില്ല.

ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകള്‍ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താന്‍ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി. ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്‌തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു.

പരിശോധനയില്‍ കണ്ടെത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അക്രമത്തിനു ആഹ്വാന സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഇരുപതിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇതില്‍ വാഹനം ആക്രമിച്ച മൂന്നു പ്രതികളും ഉള്‍പ്പെടുന്നുണ്ട്.

 

Content Highlights:
Police found no immediate evidence of a conspiracy after examining the call records of the accused in the ED officials attack case. The incident took place during a protest in front of Opposition Leader Pinarayi Vijayan’s residence. Authorities are now preparing for a cyber forensic analysis.

 

Latest