Kerala
മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ഗുരുതര പരുക്ക്
വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം.
മലപ്പുറം| മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീനാണ് ആക്രമണത്തിന് ഇരയായത്. ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരുക്കേറ്റു.
വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. പരുക്ക് പറ്റിയ ഷംസുദ്ദീന്‍ ഒന്നര മണിക്കൂറോളം റോഡരികില്‍ ചോര വാര്‍ന്ന് കിടന്നിരുന്നെന്നാണ് വിവരം. സംഭവത്തില്‍ മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു







