Connect with us

Kerala

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനന്തു അറസ്റ്റിലാകുന്നത്

Published

|

Last Updated

തിരുവനന്തപുരം |  തലസ്ഥാന ജില്ലയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വെള്ളറട അനന്ത ശ്രീരാഗം വീട്ടില്‍ അനന്തു (27) ആണ് വെള്ളറടയില്‍ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായത്.വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനന്തു അറസ്റ്റിലാകുന്നത്. ഇയാളില്‍നിന്നും ഒരു ഗ്രാം എംഡിഎംഎ പോലിസ് പിടിച്ചെടുത്തു.

രാത്രികാലങ്ങളില്‍ പല സ്ഥലങ്ങളിലുള്ള യുവാക്കള്‍ കൂട്ടം കൂടി വീടിനു മുന്നില്‍ നില്‍ക്കുന്നത് കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് സിഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Content Highlights: A 27-year-old youth named Ananthu was arrested with MDMA in Vellarada, Thiruvananthapuram. The arrest was made near Vellarada junction following local complaints about suspicious night gatherings and secret intelligence received by the police CI. Police seized one gram of MDMA from his possession during the raid.

---- facebook comment plugin here -----

Latest