Kerala
പഴക്കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നുകടത്തുന്ന യുവാവ് പിടിയില്‍
കാസര്‍കോട് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡ് ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് ഷമീര്‍ (28) ആണ് അറസ്റ്റിലായത്

കാസര്‍കോട് | പഴക്കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നുകടത്തുന്ന യുവാവ് പിടിയിലായി. കാസര്‍കോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡ് ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് ഷമീര്‍ (28) ആണ് അറസ്റ്റിലായത്.
കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡില്‍ പഴ കച്ചവടക്കാരനാണ് ഇയാള്‍. ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എം ഡി എം എയുമായാണ് ഇയാള്‍ ഇന്ന് രാവിലെ പിടിയിലായത്. ഉപ്പളയില്‍ നിന്ന് കാസര്‍കോട് ടൗണിലേക്ക് കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് കടത്തുന്നതായി കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയ്ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എസ് പിക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. ഡിവൈ എസ് പി ഉത്തംദാസിന്റെയും എസ് ഐമാരായ നാരായണന്‍, പ്രതീഷ് കുമാര്‍ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ബസില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്ന് എം ഡി എം എ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.