Connect with us

Kerala

സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കഴിഞ്ഞ നാല് ദിവസമായി പ്രതിക്കായി പോലീസ് വ്യപക തിരച്ചിൽ നടത്തിവരികയാണ്.

Published

|

Last Updated

ക​ടു​ത്തു​രു​ത്തി | സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ മു​ൻ ആ​ണ്‍​സു​ഹൃ​ത്ത് അ​രു​ണ്‍ വി​ദ്യാ​ധ​ര​നെ ക​ണ്ടെ​ത്താ​ന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടയം പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ നാല് ദിവസമായി പ്രതിക്കായി പോലീസ് വ്യപക തിരച്ചിൽ നടത്തിവരികയാണ്.

അതിനിടെ, ഇ​യാ​ള്‍ കോ​യ​മ്പ​ത്തൂ​രി​ലേക്ക് രക്ഷപ്പെട്ടതായി സൂചനയുണ്ട്. ഇതേ തുടർന്ന് ഇവിടം കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇ​യാ​ൾ​ക്കു സ​ഹാ​യം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മ​റ്റു മേ​ഖ​ല​ക​ളിലും പോലീസ് വലവിരിച്ചിരിക്കുകയാണ്.

ആ​തി​ര​യ്‌​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം അ​രു​ണ്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന ഹോ​ട്ട​ലി​ല്‍​നി​ന്ന് 5,000 രൂ​പ വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ര​ണ്ട് ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫാ​ണ്.

ആ​തി​ര​യും അ​രു​ണും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​രു​ണി​ന്‍റെ സ്വ​ഭാ​വ​വൈ​കൃ​തം കാ​ര​ണം ബ​ന്ധ​ത്തി​ല്‍​നി​ന്ന് ര​ണ്ടു വ​ര്‍​ഷം മു​മ്പ് ആ​തി​ര പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇതിനു പിന്നാലെയായിരുന്നു ഫേസ്ബുക്ക് വഴിയുള്ള സൈബർ ആക്രമണം.

Latest