Connect with us

Eduline

ഹാർവാർഡിൽ പഠിക്കാം ഓൺലൈനായി

തുടക്കക്കാർക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

Published

|

Last Updated

ർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, പ്രോഗ്രാമിംഗ് എന്നിവയിൽ താത്പര്യമുള്ളവർക്ക് ഹാർവാർഡ് സർവകലാശാല ഒട്ടനവധി സൗജന്യ ഓൺലൈൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. തുടക്കക്കാർക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

കോഴ്സുകൾ

ഡാറ്റ സയൻസ്

Data Science: Building Machine Learning Models

മെഷീൻ ലേണിംഗിന്റെ അടിസ്ഥാന തത്ത്വങ്ങളും വിവിധ അൽഗോരിതങ്ങളും ഈ കോഴ്സിലൂടെ പഠിക്കാം.
പ്രധാന വിഷയങ്ങൾ: ക്രോസ്-വാലിഡേഷൻ (Cross-validation), റെഗുലറൈസേഷൻ (Regularization), റെകമെൻഡേഷൻ സിസ്റ്റം നിർമാണം.
കാലയളവ്: എട്ട് ആഴ്ച. എപ്പോൾ വേണമെങ്കിലും ചേരാം.
Course Link: https://pll.harvard.edu/course/data-science-building-machine-learning-models

കമ്പ്യൂട്ടർ സയൻസ് ഫോർ ബിസിനസ്സ്

CS50’s Computer Science for Business
ബിസിനസ്സ് മേഖലയിൽ സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗം എങ്ങനെയെന്ന് ഈ കോഴ്സ് പഠിപ്പിക്കുന്നു.
പ്രധാന വിഷയങ്ങൾ: കമ്പ്യൂട്ടേഷനൽ തിങ്കിംഗ്, പ്രോഗ്രാമിംഗ് ഭാഷകൾ, ഇന്റർനെറ്റ് ടെക്നോളജി, വെബ് ഡെവലപ്‌മെന്റ്, ക്ലൗഡ്

കമ്പ്യൂട്ടിംഗ്.

കാലയളവ്: 2026 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 30 വരെ. (സമയം തിരഞ്ഞെടുക്കാം).
Course Link: https://pll.harvard.edu/course/cs50s-computer-science-business

അണ്ടർസ്റ്റാൻഡിംഗ് ടെക്നോളജി
CS50’s Understanding Technology

സാങ്കേതിക കാര്യങ്ങളിൽ വലിയ അറിവില്ലാത്ത തുടക്കക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ കോഴ്സാണിത്.
പ്രധാന വിഷയങ്ങൾ: ഇന്റർനെറ്റ്, മൾട്ടിമീഡിയ, സെക്യൂരിറ്റി, വെബ് ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ്.
കാലയളവ്: ആറ് ആഴ്ച. എപ്പോൾ വേണമെങ്കിലും ചേരാം.
Course Link: https://pll.harvard.edu/course/cs50s-understanding-technology-0

ഇൻട്രൊഡക്‌ഷൻ ടു ഡാറ്റാ സയൻസ്

വിത്ത് പൈത്തൺ
Introduction to Data Science with Python
യഥാർഥ ജീവിതത്തിലെ ഡാറ്റ സയൻസ് പ്രശ്നങ്ങൾ പൈത്തൺ ഉപയോഗിച്ച് പരിഹരിക്കുന്നതിൽ പ്രായോഗിക പരിശീലനം ഈ കോഴ്സ് നൽകുന്നു.

പ്രധാന വിഷയങ്ങൾ: പാണ്ഡാസ് (Pandas), നംപൈ (NumPy), മാറ്റ്‌പ്ലോട്ട്‌ലിബ് (Matplotlib), എസ്‌കെ ലേൺ (SKLearn) തുടങ്ങിയ ലൈബ്രറികളുടെ ഉപയോഗം. കൂടാതെ മെഷീൻ ലേണിംഗ് മോഡലുകൾ നിർമിക്കാനും അവയുടെ പ്രവർത്തനം വിലയിരുത്താനും ഇതിലൂടെ പഠിക്കാം.

കാലയളവ്: എട്ട് ആഴ്ച (എപ്പോൾ വേണമെങ്കിലും പഠിക്കാം).
Course Link: https://pll.harvard.edu/course/introduction-data-science-python

വെബ് പ്രോഗ്രാമിംഗ് വിത്ത്
പൈത്തൺ ആൻഡ് ജാവസ്ക്രിപ്റ്റ്
CS50’s Web Programming with Python and JavaScript
HTML, CSS, Git, Python, Django, SQL, JavaScript തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള വെബ് ഡെവലപ്‌മെന്റിലാണ് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാലയളവ്: 12 ആഴ്ച. സമയക്രമം: ആഴ്ചയിൽ ആറ് മുതൽ ഒന്പത് മണിക്കൂർ വരെ സമയം മാറ്റിവെക്കേണ്ടതുണ്ട്.
Course Link: https://pll.harvard.edu/course/cs50s-web-programming-python-and-javascript

ഇൻട്രൊഡക്‌ഷൻ ടു
പ്രോഗ്രാമിംഗ് വിത്ത് സ്ക്രാച്ച്
CS50’s Introduction to Programming with Scratch
തുടക്കക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ ഈ കോഴ്സ് ‘സ്ക്രാച്ച്’ (Scratch) ഉപയോഗിച്ച് പ്രോഗ്രാമിംഗിലെ അടിസ്ഥാന ആശയങ്ങൾ പരിചയപ്പെടുത്തുന്നു.

പ്രധാന വിഷയങ്ങൾ: ഫങ്ഷനുകൾ, ഇവന്റുകൾ, കണ്ടീഷനുകൾ, ലൂപ്പുകൾ, വേരിയബിളുകൾ.
കാലയളവ്: മൂന്ന് ആഴ്ച (സൗകര്യത്തിനനുസരിച്ച് പഠിക്കാം).
Course Link: https://pll.harvard.edu/course/cs50s-introduction-programming-scratch

---- facebook comment plugin here -----

Latest