Health
ചർമം വൃത്തിയാക്കാം; ഓറഞ്ച് തൊലി മാത്രം മതി
ഇനി ചർമ്മം വൃത്തിയാക്കാനായി കെമിക്കലുകൾ തേടി അലയേണ്ട. ഓറഞ്ച് തൊലി ഉപയോഗിച്ച് ഈ നുറുങ്ങുകൾ ചെയ്തു നോക്കൂ.

ഓറഞ്ച് തൊലി ചർമ്മത്തിന് നല്ലതാണെന്ന് അറിയാം. പക്ഷേ ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടോ? എങ്കിൽ ചില നുറുങ്ങുകൾ പരിചയപ്പെടാം.
- അരിപ്പൊടിയും ഓറഞ്ച് തൊലി പൊടിയും തുല്യ അളവിൽ എടുത്ത് ഒരു പാത്രത്തിൽ കുറച്ച് തുള്ളി റോസ് വാട്ടർ ചേർത്ത് നന്നായി കലർത്തുക. ശേഷം ഇത് മുഖത്ത് പേസ്റ്റ് രൂപത്തിൽ ആക്കി പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തെ വൃത്തിയാക്കുകയും നിറം നൽകുകയും ചെയ്യും.
- ഒരു പാത്രത്തിൽ ഓറഞ്ച് തൊലി പൊടി, കടലമാവ് ,തേൻ എന്നിവ തുല്യ അളവിൽ എടുക്കുക. നന്നായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി അതിനുശേഷം കഴുകിക്കളയാം .
- ഒരു പാത്രത്തിൽ ഓറഞ്ച് തൊലി പൊടിച്ചതും തൈരും തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. അരമണിക്കൂർ മുഖത്ത് പുരട്ടിയശേഷം കഴുകി കളയാവുന്നതാണ്.
- രണ്ട് ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടി മുൾട്ടാണി മിട്ടി, മഞ്ഞൾ എന്നിവ എടുത്ത് നന്നായി കലർത്തി പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതും അരമണിക്കൂർ മുഖത്ത് വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.
- കറ്റാർവാഴയും ഓറഞ്ച് തൊലി പൊടിയും തുല്യ അളവിൽ എടുത്ത് ഒരുമിച്ച് ചേർത്ത് പേസ്റ്റ് ആക്കുക. 10 മിനിറ്റ് ചർമ്മത്തിൽ വച്ച ശേഷം കഴുകി കളയാം.
ഇനി ചർമ്മം വൃത്തിയാക്കാനായി കെമിക്കലുകൾ തേടി അലയേണ്ട. ഓറഞ്ച് തൊലി ഉപയോഗിച്ച് ഈ നുറുങ്ങുകൾ ചെയ്തു നോക്കൂ.
---- facebook comment plugin here -----