Connect with us

Uttar Pradesh polls

അധികാരത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തവര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ന്നുവരുന്നുവെന്ന് യോഗി

'പാകിസ്ഥാനെ ശത്രുവായി കാണാതിരിക്കുകയും ജിന്നയെ സുഹൃത്തായി കാണുകയും ചെയ്യുന്നവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എന്ത് പറയാനാണ്'

Published

|

Last Updated

ന്യൂഡല്‍ഹി | അധികാരത്തിലിരുന്നപ്പോള്‍ സംസ്ഥാനത്തിനായി ഒന്നും ചെയ്യാത്തവരാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തോള്‍ ഉയര്‍ന്ന് വരുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഒന്നും ചെയ്തിട്ടില്ല, പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉയര്‍ന്ന് വരും എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ അവസ്ഥ. പാകിസ്ഥാനെ ശത്രുവായി കാണാതിരിക്കുകയും ജിന്നയെ സുഹൃത്തായി കാണുകയും ചെയ്യുന്നവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എന്ത് പറയാനാണെന്ന് യോഗി, അഖിലേഷിനെ ഉന്നമിട്ട് പരിഹസിച്ചു. അവര്‍ അവരെത്തന്നെ വിളിക്കുന്നത് സോഷ്യലിസ്റ്റുകള്‍ എന്നാണ്. എന്നാല്‍ അവരുടെ ഓരോ ഞരമ്പിലും ഓടുന്നത് ആക്രമോത്സുകതയുടെ രക്തമാണെന്നും യോഗി പറഞ്ഞു.

---- facebook comment plugin here -----

Latest