Connect with us

Kerala

കോഴിക്കോട്ട് ഇന്ന് ലോക സമാധാന സമ്മേളനം

കാന്തപുരം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട് | ലോകത്ത് യുദ്ധ സാഹചര്യങ്ങൾ കൊടുമ്പിരി കൊള്ളുന്ന കാലത്ത് ശാന്തിയുടെയും സഹവർതിത്വത്തിന്റെയും സന്ദേശമുയർത്തി ഇന്ന് കോഴിക്കോട്ട് ലോക സമാധാന സമ്മേളനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടി മർകസ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടവറിലാണ് നടക്കുന്നത്. സ്ഥാപക ദിനത്തിന്റെ ഭാഗമായി സമസ്ത ആസ്ഥാനത്ത് പതാക ഉയർത്തും. രക്തച്ചൊരിച്ചിലിന്റെയും അസമാധാനത്തിന്റെയും സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെടുന്ന സമ്മേളനം, ലോക രാഷ്ട്രങ്ങൾ സ്നേഹത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് നീങ്ങേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യും.

ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്്ലിയാർ ആമുഖ ഭാഷണം നടത്തും. സമസ്ത നൂറിന്റെ നിറവിൽ എന്ന വിഷയത്തിൽ പേരോട് അബ്ദുർറഹ്്മാൻ സഖാഫിയും യുദ്ധം പരിഹാരമല്ല എന്ന പ്രമേയത്തിൽ സുലൈമാൻ സഖാഫി മാളിയേക്കലും പശ്ചിമേഷ്യൻ സംഘർഷം എന്ന വിഷയത്തിൽ റഹ്്മത്തുല്ലാ സഖാഫി എളമരവും പ്രഭാഷണം നടത്തും.
സമാധാന സന്ദേശ പ്രാർഥനക്ക് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി നേതൃത്വം നൽകും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല പ്രസംഗിക്കും.

Latest