Connect with us

Uae

ലോക നിക്ഷേപ സംഗമം ഷാർജയിൽ

29-ാമത് ലോക നിക്ഷേപ സമ്മേളനമാണ് ഷാർജ എക്സ്പോ സെന്ററിൽ ഒക്ടോബർ 22 മുതൽ 24 വരെ നടക്കുക

Published

|

Last Updated

ഷാർജ | ലോക നിക്ഷേപ സമ്മേളനത്തിന് ഷാർജ ആതിഥ്യം വഹിക്കും. ഇതു സംബന്ധിച്ച കരാറിൽ “വൈപ്പ’യും യു എ ഇ നിക്ഷേപ മന്ത്രാലയവും ഒപ്പുവെച്ചു. 29-ാമത് ലോക നിക്ഷേപ സമ്മേളനമാണ് ഷാർജ എക്സ്പോ സെന്ററിൽ ഒക്ടോബർ 22 മുതൽ 24 വരെ നടക്കുക. ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറമാണ് മേൽനോട്ടം വഹിക്കുക. ഉത്തരവാദിത്ത, സുസ്ഥിര നിക്ഷേപത്തിനുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ എമിറേറ്റിന്റെ പദവി ഉയർത്തപ്പെടുമെന്ന് യു എ ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദി പറഞ്ഞു.’ ആഗോള നിക്ഷേപത്തെ രൂപപ്പെടുത്തുന്നതിൽ യു എ ഇയുടെ പ്രതിബദ്ധതയാണ് ഷാർജയിൽ നടക്കുന്ന ലോക നിക്ഷേപ സമ്മേളനം പ്രതിഫലിപ്പിക്കുന്നത്. വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ്പ്രൊമോഷൻ ഏജൻസികളുമായും (വൈപ്പ) യു എ ഇ നിക്ഷേപ മന്ത്രാലയവുമായും സഹകരിച്ച് ഷാർജ എഫ് ഡി ഐ ഓഫീസാണ് സൗകര്യമൊരുക്കുക.

ഷാർജ ഇൻവെസ്റ്റ്മെന്റ്ആൻഡ് ഡെവലപ്മെന്റ്അതോറിറ്റി (ശുറൂഖ്) ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, യു എ ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി, വേൾഡ് ഇൻവെസ്റ്റ്മെന്റ്കോൺഫറൻസിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാൻ ഡോ. ജെയിംസ് ഷാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു “ഹോസ്റ്റ് എഗ്രിമെന്റ‌്’ വഴിയാണ് ഈ അന്താരാഷ്ട്ര സഹകരണം ഔദ്യോഗികമാക്കിയത്. യു എ ഇ നിക്ഷേപ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അബ്ദുർറഹ്‌മാൻ അൽ ഹാവി, ഷാർജ ഇൻവെസ്റ്റ് സി ഇ ഒ മുഹമ്മദ് ജുമ അൽ മുശാറഖ്, വൈപയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഇസ്മാഈൽ എർസാഹിൻ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര ബിസിനസ്സ് കമ്മ്യൂണിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഫോറം. വൈപ്പയുടെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്. ഉന്നതതല സെഷനുകൾ, മന്ത്രിതല യോഗങ്ങൾ, അംബാസഡർമാരും നിക്ഷേപ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾ എന്നിവ നടക്കും.

 

Latest