Kozhikode
സ്ത്രീകൾ സർഗ്ഗശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം: ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കോഴിക്കോട് | മർകസിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ സ്ത്രീ സാന്നിധ്യം നിർണായകമാണെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതോടൊപ്പം ജന്മസിദ്ധ സർഗശേഷികൾ ഉപയോഗപ്പെടുത്താൻ കുടുംബിനികൾ ഉത്സാഹിക്കണമെന്നും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ടി എ പ്രസിഡന്റ് കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ റശീദ് മാസ്റ്റർ, അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മർകസ് അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ജോയിന്റ് ഡയറക്ടർമാരായ കെകെ ശമീം, മുഹമ്മദലി സഖാഫി വള്ളിയാട്, സി കെ മുഹമ്മദ്, എ കെ മുഹമ്മദ് അശ്റഫ്, ഡോ. അബൂബക്കർ നിസാമി സംബന്ധിച്ചു. ആദര സംഗമത്തിന് പ്രധാനാധ്യാപിക എ ആയിശാബീവി ടീച്ചർ, ഗേൾസ് അലുംനി ഭാരവാഹികളായ ഷോളിത, ഉർസില നേതൃത്വം നൽകി.