Connect with us

fifa women world cup 23

വനിതാ ലോകകപ്പ്: ജര്‍മനിയും പുറത്ത്, മൊറോക്കോ നോക്കൗട്ടില്‍

വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.

Published

|

Last Updated

ബ്രിസ്‌ബേന്‍ | ഫിഫ വനിത ലോകകപ്പില്‍ നിന്ന് ഫുട്‌ബോള്‍ വമ്പന്മാരായ ജര്‍മനിയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. കഴിഞ്ഞ ദിവസം ബ്രസീലും അര്‍ജന്റീനയും പുറത്തായിരുന്നു. പുരുഷന്മാരുടെ ലോകകപ്പിലും ജര്‍മനി നോക്കൗട്ട് കണ്ടിരുന്നില്ല.

വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ഇന്നത്തെ മത്സരത്തിൽ ദക്ഷിണ കൊറിയയോട് സമനിലയില്‍ (1-1) കുരുങ്ങുകയും കൊളംബിയയെ മൊറോക്കോ പരാജയപ്പെടുത്തിയതുമാണ് ജര്‍മനി പുറത്തേക്കുള്ള വഴി കണ്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ കൊളംബിയയെ പരാജയപ്പെടുത്തിയത്.

മൊറോക്കോ ആദ്യമായാണ് ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിക്കുന്നത്. മൊറോക്കോയെ ഗോള്‍മഴയില്‍ മുക്കിയാണ് ജര്‍മനി ലോകപ്പില്‍ തുടക്കം കുറിച്ചതെങ്കിലും രണ്ടാം മത്സരത്തില്‍ കൊളംബിയയോട് തോല്‍ക്കുകയായിരുന്നു.