Connect with us

Kerala

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച് പ്രതി, വധശ്രമത്തിന് കേസെടുത്തു

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും യുവതി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം| ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും യുവതി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴി നല്‍കി. കോട്ടയത്തു നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

മദ്യപിച്ചാണ് സുരേഷ് കുമാര്‍ ട്രെയിനില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു. വാതില്‍ക്കല്‍ ഭാഗത്തു നിന്നിരുന്ന പ്രതി പെണ്‍കുട്ടിയെ ചവിട്ടു പുറത്തേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രെയിനിലെ സഹയാത്രക്കാരാണ് പ്രതിയെ പിടികൂടി കൊച്ചുവേളി സ്റ്റേഷനില്‍ വെച്ച് പോലീസിന് കൈമാറിയത്.

 

 

 

Latest