Connect with us

Kerala

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടരും; തെരഞ്ഞെടുപ്പ് വരെ മാറ്റമില്ല

ഭരണം ലഭിച്ച് സര്‍ക്കാരില്‍ സ്ഥാനമേറ്റെടുക്കുന്ന സാഹചര്യം വന്നാല്‍ അധ്യക്ഷ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്ന് ധാരണ.

Published

|

Last Updated

 

തിരുവനന്തപുരം | കെപിസിസി അധ്യക്ഷസ്ഥാനത്ത് സണ്ണി ജോസഫ് തുടരാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന്  മാറ്റില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് അറിയിച്ചു. ഭരണം ലഭിച്ച് സര്‍ക്കാരില്‍ സ്ഥാനമേറ്റെടുക്കുന്ന സാഹചര്യം വന്നാല്‍ അധ്യക്ഷ  സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്ന് ധാരണ.

പേരാവൂരില്‍  മത്സരിക്കാന്‍ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ പരി​ഗണിക്കാൻ തീരുമാനിച്ചിരുന്നത്. ബെന്നി ബഹനാന്‍നെ താല്‍ക്കാലിക കെപിസിസി അധ്യക്ഷനാക്കുന്നതും പരിഗണിച്ചിരുന്നു.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന പുതിയ കൂടിക്കാഴ്ചയില്‍ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ സണ്ണി ജോസഫ് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ, ഈ ഘട്ടത്തില്‍ മാറ്റം ഉചിതമല്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. അതേസമയം പേരാവൂരില്‍  അദ്ദേഹം മത്സരിക്കുകയും ചെയ്യും.

Latest