Connect with us

National

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവതി ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

13 നില കെട്ടിടത്തിന് മുകളില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കവെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

ബെംഗളൂരു |  നിര്‍മ്മാണ ജോലി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനി നന്ദിനി(21)യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ 13 നില കെട്ടിടത്തിന് മുകളില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കവെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.

സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീല്‍സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. എന്നാല്‍ ഫോണില്‍ നിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ ലിഫ്റ്റ് നിര്‍മിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നന്ദിനി മരിച്ചു.സംഭവത്തെ തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവര്‍ത്തക അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്

 

Latest