Connect with us

Kerala

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു; മുന്‍ സുഹൃത്തിനെതിരെ കേസ്

അരുണിനെതിരെ ഇന്നലെ വൈകിട്ട് ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Published

|

Last Updated

കോട്ടയം | കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. കടുത്തുരുത്തി കോന്നല്ലൂര്‍ സ്വദേശിനി ആതിര ജീവനൊടുക്കിയ സംഭവത്തിലാണ് യുവതിയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരിക്കുന്നത്.

മണിപ്പൂരില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. അരുണിനെതിരെ ഇന്നലെ വൈകിട്ട് ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

 

---- facebook comment plugin here -----

Latest